പാക്ക് ക്രിക്കറ്റ താരം മുഹമ്മദ് ഹഫീസ് സിനിമയില്‍ നായകനായെത്തുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിലാണ് ഹാഫീസ് അഭിനയിക്കുന്നത്.
ക്രിക്കറ്റ് പ്രമേയമാക്കി ചെയ്യുന്ന ഈ ചിത്രം കണ്ണൂര്‍ വള്ളുവന്‍ കടവ് മുത്തപ്പന്‍ ഗ്രാമത്തിലാണ് ചിത്രീകരിക്കുന്നത്. പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ നായകനാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ തിരക്കായതുകാരണം മാറ്റുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെക്കൂടാതെ ബോളിവുഡ് താരം സുനില്‍ ഷെട്ടി, മധു, അര്‍ച്ചന കവി, കൃഷ്ണ, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.