എഡിറ്റര്‍
എഡിറ്റര്‍
എന്നെ ഇങ്ങനെയിട്ടാല്‍എന്തു കിട്ടുമെന്ന് ഹാദിയ;വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍
എഡിറ്റര്‍
Thursday 17th August 2017 9:16pm

വൈക്കം: താന്‍ ഇപ്പോഴും ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നുവെന്ന് ഹാദിയ. ഹൈക്കോടതി വിവാഹം റദ്ദാക്കി വീട്ടുകാരോടൊപ്പം പറഞ്ഞയച്ച ഹാദിയയുടെ വീട്ടില്‍ എത്തിയ രാഹുല്‍ ഈശ്വറിനോടായിരുന്നു ഹാദിയയുടെ തുറന്നു പറച്ചില്‍.

മറ്റാര്‍ക്കും സന്ദര്‍ശനത്തിന് അനുവാദം നല്‍കാത്ത ഹാദിയയുടെ വീട് രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ ഹാദിയയുടെ അമ്മയോട് ചോദ്യങ്ങള്‍ ചോദിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തിരുന്നു. അമ്മ കരഞ്ഞ് കൊണ്ട് രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ഇതിനിടെയായിരുന്നു ഹാദിയയുടെ പരാമര്‍ശം.

തന്നെ മതം മാറാന്‍ മകള്‍ നിര്‍ബദ്ധിച്ചിരുന്നു എന്ന് ഹാദിയയുടെ അമ്മ വീഡിയോയില്‍ പറയുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടിലെന്ന് ഹാദിയ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ”ഇതെല്ലാം സമ്മതിച്ചു. ഇവര്‍, അച്ഛനും അമ്മയും, എന്നെ ഇങ്ങനെയിട്ടാല്‍ എന്റെ ജീവിതം മതിയോ ? ഇതാണോ എനിക്കുള്ള ജീവിതം?. നിസ്‌കരിക്കുമ്പോ ചീത്ത പറയാറുണ്ടോ എന്ന് ചോദിക്കു?” ഹാദിയ പറയുന്നു.


Also Read ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ നേരിട്ട പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി


വീഡിയോ രാഹുല്‍ ഈശ്വര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ‘ഓരോ അമ്മയും കാണേണ്ട കേള്‍ക്കേണ്ട കണ്ണുനീര്‍ 2 ഭാഗങ്ങളുടെയും കാഴ്ചപ്പാടുകള്‍ കൊടുത്തിട്ടുണ്ട്… പക്ഷപാതം ഇല്ല.’ എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ പുറത്തു വിട്ടത്.

‘നിര്‍ബന്ധിത മത പരിവര്‍ത്തനം സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കും…സ്വന്തം അമ്മയെ സ്വര്‍ഗ്ഗം പറഞ്ഞു മത പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത് അമ്മയെ, ദൈവത്തെ അവഹേളിക്കുന്നത് പോലെ അല്ലേ ?’ എന്നും തന്റെ പോസ്റ്റില്‍ പറയുന്നു.

‘ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ഞായറാഴ്ചയും മുസ്ലിം സഹോദരങ്ങള്‍ക്ക് വെള്ളിയാഴ്ചയും പോലെ ഹിന്ദു സമൂഹത്തിനു ശനിയാഴ്ച ആത്മീയ വിദ്യാഭ്യാസം കിട്ടാത്തതിന്റെ അടിസ്ഥാന പ്രശ്നമാണിത്. ( അതിനോടൊപ്പം നിര്‍ബന്ധിത മത പരിവര്‍ത്തനവും, സ്വാധീനങ്ങളും, അജണ്ടയും ഒക്കെ ഉണ്ട് ) പക്ഷെ അടിസ്ഥാന പ്രശ്നം ഹിന്ദുക്കളില്‍ ആണെന്നും രാഹുല്‍ പറയുന്നു.

 

Advertisement