ന്യൂദല്‍ഹി: കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മതംമാറി സിറിയയിലേക്ക് കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹാദിയ കേസില്‍ കക്ഷി ചേരാന്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാലാണ് ഈ അവശ്യം ബിന്ദു ഉന്നയിച്ചത്.

Subscribe Us:

കേരള പൊലീസിന്റെ അന്വേഷണം പരാജയമെന്നും കേസ് എന്‍.ഐ.എ, ഐ.ബി, റോ, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളം ഐ.എസ്.ഐ.എസ്‌ന്റെയും ജിഹാദിന്റെയും താവളമാണെന്നും കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അവര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.


Also Read ബി.ജെ.പിയുടെ ജനരക്ഷയാത്ര നാട്ടില്‍ അക്രമം വ്യാപിപ്പിക്കാനാണെന്ന് വി.മുരളീധരന്‍ തന്നെ വ്യക്തമാക്കി; കേരളത്തിലെ ജനം യാത്രയെ പൂര്‍ണ്ണമായും നിരാകാരിച്ചെന്നും കോടിയേരി


അതേ സമയം ഹാദിയ കേസില്‍ കക്ഷി ചേരാന്‍ സുമിത്രാ ആര്യയും അപേക്ഷ നല്‍കി. ഇസ്‌ലാം മതത്തിലേക്ക് മാറാന്‍ തന്നെ നിരന്തരം പ്രേരിപ്പിച്ചിരുന്നതായും സിമി, ഐ.എസ്.ഐ.എസ് , സാക്കിര്‍ നായിക് തുടങ്ങിയവയെ പിന്തുണക്കാനും തന്നെ ഉപദേശിച്ചിരുന്നതായും സുമിത്ര ഹര്‍ജിയില്‍ പറയുന്നു.

ഇരുവര്‍ക്കും പുറമേ ഹാദിയ കേസില്‍ കക്ഷി ചേരുന്നതിനായി അഡ്വ.ഷീലാ ദേവി,അഡ്വ.കീര്‍ത്തി സോളമന്‍, അഡ്വ.വിഷ്ണു ജയപാല്‍ തുടങ്ങി മൂന്ന് ഹൈക്കോടതി അഭിഭാഷകരും അപേക്ഷകള്‍ സമര്‍പ്പിച്ചു.