Categories

ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളിലെന്ന് കേരളം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളിലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മതപരിവര്‍ത്തനടമടക്കം അന്വേഷിച്ചെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു.

കേസിന്റെ ഒരു ഘട്ടത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

അത്തരത്തിലൊരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.


Dont Miss യോഗിക്കെതിരെ ഒരുമിച്ച്; യോഗി ആദിത്യനാഥിന് മറുപടി പറയുന്ന പിണറായി വിജയന്റെ പോസ്റ്റ് ഇംഗ്ലീഷിലാക്കി ഷെയര്‍ ചെയ്ത് പിന്തുണയുമായി വി.ടി ബല്‍റാം


മതപരിവര്‍ത്തനം അടക്കം എല്ലാം വിശദമായി തന്നെ പിരിശോധിച്ചതാണെന്നും ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്രൈം ബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. എന്‍.ഐ.എ അന്വേഷണം വേണമായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിലെ വിശദാംശങ്ങളെല്ലാം കേരള പൊലീസ് അന്വേഷിച്ചിരുന്നു. കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Tagged with: