കൊച്ചി: ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ് കുമാറാണ് ഇത് സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയത്. മതം മാറാന്‍ തീവ്രവാദ സംഘടനകള്‍ സ്വാധിനച്ചതിന് തെളിവ് ലഭിച്ചില്ലന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us:

മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.


Read more:  അമിത് ഷാ കേരളത്തില്‍ വന്നത് ജനങ്ങളുടേ പേടി മാറ്റാനാണെന്ന് കുമ്മനം


അതേ സമയം ഹാദിയ കേസില്‍ കക്ഷി ചേരാന്‍ തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷയുടെ അമ്മ ബിന്ദു അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് അപേക്ഷ.