ബോസ്റ്റണ്‍: ഹാക്കര്‍മാര്‍ സോണി നെറ്റ്‌വര്‍ക്ക് തകര്‍ത്ത് ഒരു മില്യണ്‍ ഉഭോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും കൊള്ളയടിച്ചു. ലൂള്‍സ് സെക്യൂരിറ്റിയെന്ന ഹാക്കര്‍ ഗ്രൂപ്പാണ് അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്‌.

അതേസമയം ഇക്കാര്യം തങ്ങള്‍ അറിഞ്ഞിരുന്നെന്നും അതിനെപ്പറ്റി അന്വേഷണം നടന്നുവരികയാണെന്നും സോണി അറിയിച്ചിട്ടുണ്ട്. ഒരു മില്യണില്‍പരം പാസ്‌വേഡുകളും ഇമെയില്‍ അഡ്രസ്സുകളും മറ്റു വിവരങ്ങളുമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഏപ്രിലില്‍ ഹാക്കര്‍മാര്‍ സോണിയുടെ പ്ലേ സ്റ്റേഷന്‍ തകര്‍ത്തിരുന്നു. 77 മില്യണ്‍ അക്കൗണ്ടുകളിലെ വിവരങ്ങളാണ് അന്ന് സോണിക്ക് നഷ്ടം വന്നിരുന്നത്. അത് ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയായിരുന്നു. അതോടുകൂടി സോണിക്ക് പ്ലേസ്റ്റേഷന്‍ തന്നെ നിര്‍ത്തേണ്ടിവന്നിരുന്നു.