എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിളിന്റെ പാക്കിസ്ഥാന്‍ പേജ് ഹാക്ക് ചെയ്തു
എഡിറ്റര്‍
Sunday 25th November 2012 8:18am

ഗൂഗിളിന്റെ പാകിസ്ഥാന്‍ പേജ് ഹാക്ക് ചെയ്തു. www.google.com.pk എന്ന പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഗൂഗിളിന്റെ ലോഗോയ്ക്ക് പകരം ഒരു പാലത്തില്‍ കൂടി രണ്ട് പെന്‍ഗ്വിനുകള്‍ നടന്ന് പോകുന്ന ചിത്രമായിരുന്നു ഇന്നലെ രാവിലെ ഈ പേജ് തുറക്കാന്‍ ശ്രമിച്ചവര്‍ കണ്ടത്. ‘പാകിസ്ഥാന്‍ ഡൗണ്‍ഡ്’ എന്ന സന്ദേശവും ഇതിനോപ്പം എഴുതിയിട്ടുണ്ട്.

Ads By Google

തുര്‍ക്കി ഭാഷയിലുള്ള സന്ദേശവും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തുര്‍ക്കിയിലെ ഹാക്കിങ്‌ ഗ്രൂപ്പുകളെയാണ് പ്രധാനമായും സംശയിക്കുന്നത്.

എന്നാല്‍ ആഗോളമായുള്ള ഹാക്കിങ്‌ ഗ്രൂപ്പുകളുടെ പുതിയ ശൈലിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ചില അമേരിക്കന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്ത യൂറോപ്യന്‍ ഹാക്കര്‍മാരുടെ സംഘം അറബി സന്ദേശങ്ങള്‍ ഇത്തരം സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകത്തിലെ എറ്റവും വലിയ സൈബര്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ഒരു ഹോം പേജിനെതിരെ ഹാക്കിംങ്ങ് നടക്കുന്നത്.

ഹോം പേജ് തിരിച്ചുപിടിക്കാനുള്ള  ശ്രമത്തിലാണ് ഗൂഗിള്‍. അതിന്റെ ഭാഗമായി ഇപ്പോള്‍ ഈ പേജ്  ലഭ്യമാകുന്നില്ല.

Advertisement