ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ആര്‍.ബാലകൃഷ്ണപ്പിള്ള സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. തന്നെ തടവില്‍ നിന്ന് മോചിപ്പിച്ച് സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

തന്നെ അന്യായമായാണ് ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്നത്. വകുപ്പുകള്‍ ഏതെല്ലാമാണെന്ന് വിധിയില്‍ വ്യക്തമാക്കുന്നില്ല. ഇത് ഭരണ ഘടന നല്‍കുന്ന ഉറപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.