എഡിറ്റര്‍
എഡിറ്റര്‍
ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയ എച്ച്.ടി.സി യുടെ വണ്‍മാക്‌സ് 56,490 രൂപയ്ക്ക്
എഡിറ്റര്‍
Friday 22nd November 2013 11:35pm

h.t.c1

  ഫിംഗര്‍ പ്രിന്റ് സ്‌കാനറോട് കൂടിയ സ്മാര്‍ട്‌ഫോണുമായി തായ്‌വാനി സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എച്ച.ടി.സി രംഗത്ത്. ഡിവൈസിന് പുറകില്‍ ക്യാമറയ്ക്ക് താഴെയായാണ് മാക്‌സിന്റെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഐഫോണ്‍ 5എസില്‍ നിന്ന് വ്യത്യസ്തമായി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതില്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ഈ ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍ ഉണ്ട്.

വ്യത്യസ്ത വിരലുകളിലേക്ക് വ്യത്യസ്ത ആപ്ലിക്കേഷന്‍സ് ഉപയോക്താക്കള്‍ക്ക് അസൈന്‍ ചെയ്യാമെന്ന് എച്ച്.ടി.സി പറയുന്നു.

വണ്‍ സീരീസ് ഫോണിലെ ഏറ്റവും വലുതും വിലയേറിയതുമായ ഫോണായ എച്ച്.ടി.സി വണ്‍ മാക്‌സിന്റെ വില 56,490 രൂപയാണ്. 217 ഗ്രാം തൂക്കമുള്ള ഈ സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീനിന്റെ വലിപ്പം 5.9 ഇഞ്ചാണ്.

16 ജി.ബി യുടെയും 32 ജി.ബി യുടെയും സ്റ്റോറേജ് സൈസില്‍ വണ്‍ മാക്‌സ് ലഭ്യമാണ്. എന്നാല്‍ 32 ജി.ബി മോഡലിന്റെ വില ഇതുവരെയും എച്ച്.ടി.സി പ്രഖ്യാപിച്ചിട്ടില്ല.

ആന്‍ഡ്രോയ്ഡ് 4.3 യില്‍ പ്രവര്‍ത്തിക്കുന്ന വണ്‍മാക്‌സില്‍ ആര്‍.എസ്.എസ് ഫീഡ്‌സിനെ ബ്ലിങ്ക് ഫീഡിലേക്ക് പിന്‍ ചെയ്യുന്നതിലൂടെ സോഷ്യല്‍ നെറ്റ് വര്‍ക് ഫീഡ്‌സും ന്യൂസ് ഫീഡ്‌സും ഹോം സ്‌ക്രീനില്‍ ലഭ്യമാകും.

2 ജി.ബി റാമോട് കൂടിയ ഫോണ്‍ 3,300 എ.എച്ച് ബാറ്ററിയുടേതാണ്. എച്ച്.ടി.സി ഫെച്ച്, എച്ച്.ടി.സി മിനി എന്നീ ആക്‌സസറികളും എച്ച്.ടി.സി അവതരിപ്പിക്കുന്നുണ്ട്.

ബ്ലൂടൂത്ത വഴി എച്ച്.ടി.സി സ്മാര്‍ട്‌ഫോണും എച്ച്.ടി.സി ഫെച്ചും ബന്ധിപ്പിച്ചിരിക്കും. ഫോണ്‍ ഏതെങ്കിലും അവസരങ്ങളില്‍ വീട്ടിലോ ഓഫീസിലോ മറന്ന് വച്ചാല്‍ ഫോണ്‍ എടുക്കാനുള്ള അലെര്‍ട് ടോണ്‍ ഫെച്ച് വഴി ലഭ്യമാകും. 2399 രൂപയാണ് എച്ച്.ടി.സി ഫെച്ചിന്.

എച്ച്.ടി.സി വണ്‍ മിനി പ്ലസും ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചിരിക്കും. സന്ദേശങ്ങള്‍ അയക്കാനും ഫോണ്‍ വിളിക്കാനും എച്ച്.ടി.സി മിനി പ്ലസ് ഉപയോഗിക്കാം.

ഫോണില്‍ വീഡിയോ കാണുമ്പോഴോ ഗെയിം കളിക്കുമ്പോഴോ മിനി പ്ലസ് ഉപയോഗപ്രദമാകുമെന്നും എച്ച്.ടി.സി വക്താക്കള്‍ അറിയിച്ചു.

Advertisement