എഡിറ്റര്‍
എഡിറ്റര്‍
ക്വാഡ്‌കോര്‍ മീഡിയടെക് ചിപ്പോട് കൂടിയ എച്ച്.ടി.സി ഡിസയര്‍ യൂറോപ്യന്‍ സൈറ്റില്‍ ലിസ്റ്റ് ചെയ്തു
എഡിറ്റര്‍
Thursday 30th January 2014 1:29pm

H.T.C-1

എച്ച്.ടി.സിയുടെ പുതിയ സ്മാര്‍ട്‌ഫോണായ എച്ച്.ടി.സി ഡിസയര്‍ യൂറോപ്യന്‍ ലിസ്റ്റില്‍ പട്ടികപ്പെടുത്തി. വിലവിവരങ്ങള്‍ നല്‍കാതെ ബുധനാഴ്ച്ചയാണ് ഫോണ്‍ യൂറോപ്യന്‍ സൈറ്റില്‍ നല്‍കിയത്.

മീഡിയടെക് ചിപ്‌സെറ്റിനോട് കൂടിയ കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ആണ് എച്ച്.ടി.സി ഡിസയര്‍ 310. 480 ഗുണം 854 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിന്റേത്.

ആന്‍ഡ്രോയ്ഡ് 4.2.2വിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ഉള്ള ഫോണില്‍ 512 എം.ബിയുടെ റാം ആണ് ഉള്ളത്.

വി.ജി.എ ഫ്രണ്ട് ഫേസിംഗ് ക്യാമറയും 5 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും ഫോണിലുണ്ട്. ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി, EDGE, GPS , ത്രീ-ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

2000mAhന്റെ ബാറ്ററിയുള്ള ഫോണ്‍ ഫോണ്‍അരീന എന്ന സൈറ്റിലാണ് ആദ്യം പട്ടികപ്പെടുത്തിയത്. നേരത്തെ എച്ച്.ടി.സി ഡിസയര്‍ 400 ഡ്വല്‍ സിം എന്നൊരു മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു.

Advertisement