Categories

എച്ച്.ആര്‍. ഖാന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എച്ച്.ആര്‍. ഖാന്‍ ചുമതലയേല്‍ക്കും. ഡെപ്യൂട്ടി ഗവര്‍ണറായി ഏഴുവര്‍ഷം സേവനമനുഷ്ഠിച്ച ശ്യാമള ഗോപിനാഥ് ജൂണ്‍ 20ന് വിരമിക്കുന്ന ഒഴിവിലാണ് ഖാന്‍ നിയമിക്കപ്പെടുന്നത്. കേന്ദ്ര ധനമന്ത്രാലയം ഖാന്റെ നിയമനത്തിന് അനുമതി നല്‍കി.

ഈ തസ്തികയിലേക്ക് കഴിഞ്ഞ മാസം റിസര്‍വ് ബാങ്കിന്റെ ഏഴ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ അഭിമുഖത്തിന് വിളിച്ചിരുന്നു. തുടര്‍ന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത രണ്ട് പേരില്‍ ഖാന്റെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷത്തോക്കാണ് നിയമനം. സ്വതന്ത്രത്തിനു ശേഷം റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം സമുദായംഗമാണ് ഖാന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.