കൊല്‍ക്കത്ത: ജ്ഞാനേശ്വരി ട്രെയിന്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ സി ബി ഐ അറസ്റ്റ് ചെയ്തു. ലഖന്‍ മഹാതോയാണ് പിടിയിലായത്. കേസിലെ പ്രധാനിയായ ബാപി മഹാതോയുടെ സഹോദരനാണ് കിഴക്കന്‍ മിഡ്‌നാപ്പൂരില്‍ നിന്നും പിടിയിലായത്.

മേയ് 28 ന് നടന്ന ട്രെയിന്‍ ദുരന്തത്തില്‍ 148 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി സംശയം പ്രകടിപ്പിച്ചിരുന്നു. മാവോയിസ്റ്റുകള്‍ ട്രാക്കിലെ പാളികള്‍ നീക്കിയതിനാലാണ് അപകടം നടന്നതെന്ന് തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ വ്യക്തമായി. ‘പീപ്പിള്‍സ് കമ്മറ്റി എഗൈന്‍സ്റ്റ് പോലീസ് അട്രോസിറ്റി’ (പി പി സി എ)യുടെ നേതാവ് ബാപി മഹാതോ അടക്കം നാലുപേര്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.