മുംബൈ:ഗുസാരിഷിനെതിരെ സംവിധായകനും എഴുത്തുകാരനുമായ ദയാനന്ദ് രംഗത്തെത്തി. ഗുസാരിഷിന്റെ കഥയ്ക്ക് ദയാനന്ദിന്റെ നോവലായ സമ്മര്‍ സ്‌നോയുടെ കഥയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ദയാനന്ദ് യു.ടി.വിയ്ക്കും എസ്.എല്‍.ബിയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴിദിവസമാണ് നോട്ടീസിന്റെ കാലാവധി. ഇതിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുസാരിഷിന് നോവലുമായി വളരെയധികം സാമ്യമുണ്ടെന്ന് ദയാനന്ദ് പറയുന്നു.നായികയും വീല്‍ ചെയറിലായ നായകനും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണ് ഗുസാരിഷ്.