ഗുവാഹത്തി : ഗുഹാവത്തിയില്‍ സദാചാര പോലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ പരസ്യമായി പീഢിപ്പിച്ച കേസിലെ അവസാന പ്രതിയും പിടിയിലായി. കേസിലെ അവസാന പ്രതിയായ ശിഖന്ദര്‍ ബാസ്‌ഫോറാണ് ഇന്നലെ വൈകിട്ടോടെ ഭംഗാഗഡ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

Ads By Google

Subscribe Us:

ആകെ പതിനേഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നേരത്തേ അറസ്റ്റിലായ 16 പേരില്‍ മുഖ്യപ്രതി അമര്‍ജ്യോതി കാലിത ഉള്‍പ്പെടെയുള്ള പതിനഞ്ചുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സുഹൃത്തിന്റെ ജന്മദിനപ്പാര്‍ട്ടിക്ക് പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ചെറുപ്പക്കാര്‍ സംഘം ചേര്‍ന്ന് പീഢിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായത്.

പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട ദേശീയ വനിതാ കമ്മീഷന്‍ അംഗം ജിബാന്‍ ബറുവയെ സ്ഥലം മാറ്റിയിരുന്നു.