ഗുരുവായൂര്‍: ക്ഷേത്രത്തിലെ മേല്‍ശാന്തി അഭിമുഖത്തിനിടെ തന്ത്രി ഇറങ്ങിപ്പോയി. അഭിമുഖം നിര്‍ത്തിവെച്ചു. മേല്‍ശാന്തി അഭിമുഖത്തില്‍ നിന്നും തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാട് ഒഴിവാക്കിയ രണ്ടു പേരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭിമുഖത്തിന് ക്ഷണിച്ചതാണ് തന്ത്രിയെ ചൊടിപ്പിച്ചത്.

മേല്‍ശാന്തിക്കായി 62 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ എട്ടുപേരുടെ അപേക്ഷകള്‍ നിരസിച്ചിരുന്നു.ബാക്കിയുള്ള 54 അപേക്ഷകര്‍ക്കാണ് ഇന്ന് അഭിമുഖം നടത്താനിരുന്നത്. തന്ത്രി ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് അഭിമുഖം നിര്‍ത്തിവെച്ചു.