എഡിറ്റര്‍
എഡിറ്റര്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാജീവനക്കാരന്‍ വൃദ്ധയെ തള്ളിയിട്ടു; പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Monday 24th July 2017 1:44pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാജീവനക്കാരുടെ അക്രമത്തില്‍ വൃദ്ധയ്ക്ക് പരിക്ക്. ക്ഷേത്രത്തിലെ വാച്ച്മാന്‍ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് നിലത്ത് വീണാണ് എരമംഗലം കിഴക്കേ വളപ്പില്‍ ശ്രീലക്ഷ്മിയമ്മ (70)യ്ക്ക് പരിക്കേറ്റത്.

വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്രസാദ കൗണ്ടറിന് മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഇവരെ വാച്ച്മാന്‍ തള്ളിമാറ്റുകയായിരുന്നു.


Dont Miss 35 ലക്ഷം രൂപ ചിലവഴിച്ചതിന് കണക്കില്ല; ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം


ഇവര്‍ നിലത്തുവീണതോടെ ആളുകള്‍ ഓടിക്കൂടുകയും വാച്ചമാനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതോടെ ദേവസ്വം ആംബുലന്‍സില്‍ തന്നെ ശ്രീലക്ഷ്മിയമ്മയെ ദേവസ്വം ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഇവരുടെ തുടയെല്ലിനാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം സംഭവത്തെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനിലും ദേവസ്വം അഡ്മിനിസ്ട്രേറ്ററിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ പരാതി കണ്ടില്ലെന്ന് നടിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ദേവസ്വം ഹോസ്പിറ്റലിലെ ഡോ.സവിത, ലക്ഷ്മിയമ്മ തനിയെ വീണുമുറിഞ്ഞതാണെന്ന് അറിയിച്ചതുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയത് എന്നാണ് പൊലിസ് പറയുന്നത്. തുടര്‍ന്ന് സ്ഥലം എം.എല്‍.എ കെ.വി.അബ്ദുല്‍ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ പൊലിസ് കേസെടുക്കാന്‍ തയ്യാറായത്.

Advertisement