എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീയെ ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി
എഡിറ്റര്‍
Saturday 20th May 2017 3:10pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. രാവിലെ എട്ട് മണിയോടെ ക്ഷേത്രം ഓഫീസിലേക്കാണ് സന്ദേശം വന്നത്.

ഭീഷണി സന്ദേശം സംബന്ധിച്ച് മാനേജര്‍ കൃഷ്ണദാസ് പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രത്തില്‍ പരിശോധന നടത്തി.

രാജീവ് ഗാന്ധിയെ വധിച്ചതുപോലെ സ്ത്രീയെ ഉപയോഗിച്ച് ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.


Must Read: ദേവസ്വം ബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു; ആറന്മുള സമരത്തിലും കണ്ണന്‍മൂലയിലെ സമരത്തിലും നേതൃ രംഗത്ത്; ശ്രീഹരി സ്വാമി ജനകീയനായത് ഇങ്ങനെ


ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഒരാളുടെ പേരിലെടുത്ത ഫോണില്‍ നിന്നാണ് ഭീഷണഇ സന്ദേശം ലഭിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നേരത്തെയും ഗുരുവായൂര്‍ ക്ഷേത്രത്തിനുനേരെ ബോംബു ഭീഷണി ഉണ്ടായിട്ടുണ്ട്. 2015 ജൂലൈയില്‍ ക്ഷേത്രം ബോംബിട്ടു തകര്‍ക്കുമെന്ന് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ ഭീഷണിയാണെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി.

Advertisement