Categories

Headlines

ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആറ് മാസം പ്രായമായ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊലപ്പെടുത്തി

ന്യൂദല്‍ഹി: ദല്‍ഹി ഗുഡ്ഗാവില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊല്ലുകയും ചെയ്തു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് 29 ന് രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ബാസ് കസ്‌ല ഗ്രാമത്തിലെ യുവതിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ദല്‍ഹി -ഗുഡ്ഗാവ് എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള കന്‍ഥ്‌സ റോഡില്‍ വെച്ചാണ് യുവതിയെ ഇവര്‍ ആക്രമിച്ചത്.

മെയ് 29 ാം തിയതി രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോകവേയായിരുന്നു സംഭവം.


Dont Miss  തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു 


‘ഓട്ടോയ്ക്കായി കാത്തുനിന്ന എന്റെ മുന്നില്‍ ഒരു ഓട്ടോ വന്ന് നിര്‍ത്തി. എന്നാല്‍ വാഹനം ഓടിത്തുടങ്ങിയതോടെ അതിലുണ്ടായിരുന്നവര്‍ എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഞാന്‍ എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്നു കുഞ്ഞിനെ അവര്‍ പുറത്തേക്ക് വലിച്ചെറിച്ചു. അതിന് ശേഷം അവര്‍ തന്നെ ഉപദ്രവിക്കുകയായിരുന്നു’- യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tagged with:


‘അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതിനാല്‍ അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു’; തീവണ്ടിയില്‍ വെച്ച് മുസ്‌ലിം കൗമാരക്കാരനെ അടിച്ചു കൊന്ന സംഭവത്തിലെ കുറ്റാരോപിതന്‍ പറയുന്നത്

ന്യൂദല്‍ഹി: 'ആ സമയത്ത് ഞാന്‍ നന്നായി മദ്യപിച്ചിരുന്നു; അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതുകൊണ്ട് അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.' 16 വയസുള്ള മുസ്‌ലിം വിഭാഗത്തില്‍ പെട്ട കൗമാരക്കാരനെ തീവണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്ന സംഭവത്തിലെ പ്രതിയുടെ വാക്കുകളാണ് ഇത്.കഴിഞ്ഞ ദിവസമാണ് മഥുരയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് സംഭവം ഉണ്ടായത്. കൊല്ലപ്പെട