Administrator
Administrator
ലൈംഗികപീഡനം: യു.എസ്സില്‍ സന്യാസിക്ക് 14വര്‍ഷം തടവ്
Administrator
Wednesday 9th March 2011 12:32pm

ടെക്‌സാസ്: രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹിന്ദുസന്യാസിക്ക് യു.എസ് കോടതി 14വര്‍ഷം തടവും പതിനായിരും ഡോളര്‍ പിഴയും വിധിച്ചു.

പ്രകാശാനന്ദ സരസ്വതിക്കാണ് യു.എസ് കോടതി തടവും പിഴശിക്ഷയും വിധിച്ചത്. ആശ്രമത്തിലെ രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. നേരത്തേ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ പ്രകാശാനന്ദ ശ്രമിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.

1990ല്‍ ബര്‍സന ധം ആശ്രമത്തില്‍ താമസിച്ചിരുന്ന യുവതികളെയാണ് സ്വാമി പീഡിപ്പിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ശിക്ഷവിധിക്കുകയുമായിരുന്നു.

Advertisement