തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിംസിംഗ് വയനാട്ടില്‍ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

മലപ്പുറം സ്വദേശി വി.കെ സക്കീര്‍ ഹുസൈനില്‍ നിന്നാണ് വയനാട്ടിലെ ഈഗിള്‍ എസ്റ്റേറ്റില്‍ പെടുന്ന 40 ഏക്കര്‍ സ്ഥലം റാംറഹിംസിംഗ് 2012ല്‍ ആണ് വാങ്ങിയത്. 1872ല്‍ തോമസ് ഗ്രേഹില്‍ എന്ന സായിപ്പിന്റെതായിരുന്നു ഈ സ്ഥലം.

ഗുര്‍മീതിന്റെ ഓരോ വരവിനും വന്‍ തുകയായിരുന്നു കേരള സര്‍ക്കാര്‍ പൊടിച്ചിരുന്നത്. ഉല്ലാസയാത്രയ്ക്കെത്തുന്ന സ്ഥലങ്ങളില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും പതിവായിരുന്നു.

വയനാടിന് പുറമേ കോഴിക്കോട് ,കോട്ടയം, മൂന്നാര്‍ എന്നിവടങ്ങളും ഗുര്‍നമീതിന്റെ ഇഷ്ടസ്ഥലങ്ങളായിരുന്നു.