എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട പേരു വിളിച്ചാല്‍ മതി; എ.ബി.വിപിയോട് ഗുര്‍മെഹര്‍
എഡിറ്റര്‍
Monday 27th February 2017 1:13pm

 

ന്യൂദല്‍ഹി: രക്തസാക്ഷിയുടെ മകളെന്ന പേരു നിങ്ങള്‍ക്ക് ഉപദ്രവമാകുന്നെങ്കില്‍ തന്നെ ഗുര്‍മെഹര്‍ എന്നു വിളിച്ചാല്‍ മതിയെന്ന് ഗുര്‍മെഹര്‍ കൗര്‍. എ.ബി.വി.പിയുടെ അക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിന്റെ പേരില്‍ ബലാത്സംഗ ഭീഷണി നേരിടുന്ന ഗുര്‍മെഹര്‍ ട്വിറ്ററിലൂടെയാണ് എ.ബി.വി.പിയോട് തന്റെ പേരു വിളിച്ചാല്‍ മതിയെന്ന് പറഞ്ഞത്.


Related one എ.ബി.വി.പിക്കെതിരായ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന്റെ പേരില്‍ ബലാത്സംഗ ഭീഷണി നേരിടുന്നെന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍


‘നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നുവെങ്കില്‍ എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട. ഞാനൊരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ക്കെന്നെ ഗുര്‍മെഹര്‍ എന്നു വിളിക്കാം’ തന്റെ ട്വിറ്റില്‍ ഗുര്‍മെഹര്‍ കുറിച്ചു.

നേരത്തെ ദല്‍ഹി സര്‍വകലാശാലയിലും രാംജാസ് കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക് എ.ബി.വി.പിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ ക്യാമ്പെയ്ന്‍ ആരംഭിച്ചതിന്റെ പേരില്‍ ഗുര്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

കാര്‍ഗിലില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്റെ മകളാണെന്ന പേരുപയോഗപ്പെടുത്തിയാണ് ഗുര്‍മെഹര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന എ.ബി.വി.പിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഗുര്‍മെഹര്‍ തന്നെ പേരു വിളിച്ചാല്‍മതിയെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.

Advertisement