എഡിറ്റര്‍
എഡിറ്റര്‍
‘ജയിലിലായ ദൈവത്തിന്റെ കിടപ്പാടവും പോയി’; ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം വസ്ത്രങ്ങളും കമ്പ്യൂട്ടറുകളും അപഹരിച്ചു
എഡിറ്റര്‍
Monday 2nd October 2017 5:10pm

 

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലിലായ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹി സിങ്ങിന്റെ ധബോധയിലെ ആശ്രമത്തില്‍ മോഷണം. കമ്പ്യൂട്ടറുകള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള ആശ്രമത്തിലെ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയിരിക്കുന്നത്.


Also Read:  ‘വഴി മുട്ടിയ അമിത് ഷാ വഴി കാട്ടാന്‍ പിണറായി’; അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് പയ്യന്നൂരിലെ റോഡുകള്‍ നന്നാക്കിയെന്ന് വി.ടി ബല്‍റാം


ഗുര്‍മീത് ജയിലിലായതിനെത്തുടര്‍ന്ന് അനുയായികള്‍ ഒഴിഞ്ഞ് പോയ ആശ്രമത്തിലാണ് മോഷണം നടന്നിരിക്കുന്നത്. നേരത്തെ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യപിച്ചത് മുതല്‍ പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ സമയം അധികൃതര്‍ ആശ്രമത്തിലെ അന്തേവാസികളെ ഒഴിപ്പിക്കുകയും പലരും ഒഴിഞ്ഞ് പോവുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 25നായിരുന്നു ഗുര്‍മീത് ജയിലിലായത്. ആശ്രമത്തില്‍ കാവല്‍ക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ശമ്പളം കിട്ടാതായതോടെ ഇയാള്‍ സ്ഥിരമായി ജോലിക്ക് വരാതെയാവുകയായിരുന്നു. ആശ്രമത്തിലെത്തുന്ന വി.വി.ഐ.പികള്‍ക്ക് പ്രത്യേകം തയാറാക്കിയിരുന്ന മുറികളിലാണ് മോഷണം നടന്നിരിക്കുന്നത്.


Dont Miss: നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കണ്ണന്താനം; വിവാദ വീഡിയോ കാണാം


ആശ്രമത്തിന്റെ കാവല്‍ ചുമതലയുള്ള വ്യക്തി ഇന്നു രാവിലെ ആശ്രമത്തില്‍ എത്തിയപ്പോഴാണ് വാതിലുകളും ജനലുകളുമെല്ലാം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്‍വര്‍ട്ടര്‍, ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, നാലു സി.സി.ടി.വി ക്യാമറകള്‍, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയാണു നഷ്ടമായിരിക്കുന്നത്. നേരത്തെ പൊലീസ് ഗുര്‍മീതിന്റെ മറ്റു ആശ്രമങ്ങള്‍ അടച്ച് പൂട്ടി സീല്‍ ചെയ്തിരുന്നെങ്കിലും ഇത് പൂട്ടിയിരുന്നില്ല.

Advertisement