ന്യൂദല്‍ഹി: പൊതുസ്ഥലത്ത് വച്ച് സൈനികന്റെ മുഖത്തടിച്ച സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. സൈനികന്റെ മുഖത്ത് സ്ത്രീ അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 44 കാരിയായ സ്മൃതി കര്‍ലയെ അറസ്റ്റ് ചെയ്തത്.


Also Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയായിട്ടേ പ്രതികരിക്കൂ: ലോക്നാഥ് ബെഹ്‌റ


പൊതുസ്ഥലത്ത് വച്ച് മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി സൈന്യം ദല്‍ഹി പോലീസിന് പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സ്മൃതിക്ക് ജാമ്യം ലഭിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സൈനികനെ ഇവരെന്തിനാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമായിട്ടില്ല. സൈനികനെ തുടരെ മര്‍ദ്ദിക്കുമ്പോള്‍ മറ്റുസൈനികരാരും അവരെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണദല്‍ഹിയിലെ വസന്ത്കുഞ്ചിലെ റോഡിലായിരുന്നു സംഭവം.


Dont Miss: കടലില്‍ നിന്നു കരയുയര്‍ത്തിയ പരശുരാമന്‍ മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍


സൈനികനെ സ്മൃതി കൈ വീശിയടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മര്‍ദ്ദനത്തിന് ശേഷം ഇവര്‍ സ്വന്തം കാറിലേക്കു മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡിലുണ്ടായിരുന്ന ആളുകളാണ് വീഡിയോ പകര്‍ത്തിയിരുന്നത്. സ്മൃതിയെ വിട്ടയച്ചെങ്കിലും ഇവരുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.