എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു
എഡിറ്റര്‍
Tuesday 20th June 2017 10:11am

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഒരു ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.


Dont Miss സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണം; പുതുവൈപ്പിലെ പൊലീസ് നരനായാട്ടില്‍ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം 


തിങ്കളാഴ്ച രാത്രി 8.30ന് അജ്ഞാതരായ ചിലര്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ഗുരുഗ്രാം സ്വദേശിനിയായ സ്ത്രീ പോലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന കാറില്‍ മണിക്കൂറുകളോളം തന്നെ പീഡനത്തിന് ഇരയാക്കിയതായും അവര്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നോയിഡ പോലീസ് ഗുരുഗ്രാമില്‍ അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ മാസം 29 ാം തിയതി കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

ഇതിന് മുന്‍പെ 22 കാരിയായ യുവതിയെ ഗുരുഗ്രാമില്‍ വെച്ച് തന്നെ ഓടുന്ന വണ്ടിയില്‍ കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി അരങ്ങേറിയത്.

Advertisement