ജമ്മു: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ മന്ദഹാര്‍ പ്രദേശത്ത്് ചൊവ്വാഴ്ച രാത്രി തീവ്രവാദികളു­മാ­യുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ കൊല്ലപ്പെടുകയും കേണല്‍ അടക്കം അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

മേജര്‍ അമിത് ഫുംഗെയാണ് കൊല്ലപ്പെട്ടത്. 47 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അജയ് കട്ടോച്ചിനാണ് പരിക്കേറ്റത്. തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തുകയും ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തതാ­യി പോലിസ് പറ­ഞ്ഞു.

15 തീവ്രവാദികള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം സ്ഥലത്തെത്തിയ­ത്്. കൂ­ടു­തല്‍ സെ­നി­കര്‍ സ്ഥ­ല­ത്തെ­ത്തി­യി­ട്ടുണ്ട്.