മനില: പോലിസ് വേഷത്തിലെത്തിയ തോക്കുധാരി ബസ്സ് തടഞ്ഞു നിര്‍ത്തി നാലുപേരെ വെടിവച്ചുകൊന്നു.തെക്കല്‍ ഫിലിപ്പീന്‍സിലാണ് സംഭവം. ബസ് യാത്രക്കാരായ രണ്ടു പോലിസുകാരും ബസ് ഡ്രൈവറും കണ്ടക്ടറുമാണ് കൊല്ലപ്പെട്ടത്.
കാഗ്ഗ്യാനില്‍ നിന്ന് തെക്കന്‍ ഫിലിപ്പീന്‍സിലെ സംബോഗയിലേക്ക് പോവുകയായിരുന്ന ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. പരിശോധനയക്ക് എന്ന വ്യാജേനയാണ് ബസ്സ് തടഞ്ഞ് യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് അക്രമി വെടിയുതിര്‍ത്തത്.

ഇസ്‌ലാമിക വിപ്ലവകാരികളെയും ഗുണ്ടാ സംഘങ്ങളെയും സംശയിക്കുന്നതായി പോലിസ് പറഞ്ഞു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കവരുന്നത് തടയുന്നതിനുവേണ്ടിയാണ് പോലിസിനെ ബസ്സുകളില്‍ നിയോഗിച്ചിട്ടുള്ളത. മൂന്നു ദിവസം മുമ്പാണ് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് എട്ടു പേരെ വെടിവച്ചുകൊന്നത്. ഇയാളെ പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നു.