എഡിറ്റര്‍
എഡിറ്റര്‍
നൈജീരിയന്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ 26 വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊന്നു
എഡിറ്റര്‍
Wednesday 3rd October 2012 12:36am

അബുജ: വടക്കന്‍ നൈജീരിയയിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു. പട്ടാളവേഷം ധരിച്ചെത്തിയ തോക്കുധാരികളാണ് വെടിവെപ്പ് നടത്തിയത്.

മുബി നഗരത്തിലുള്ള അഡമാവാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads By Google

അക്രമികള്‍ ഓരോ വിദ്യാര്‍ത്ഥികളുടെയും പേര് ചോദിച്ചശേഷമാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

വെടിവെപ്പിന് മുന്‍പ് അക്രമികള്‍ വിദ്യാര്‍ത്ഥികളുടെ പേര് ചോദിച്ചറിഞ്ഞത് എന്തിനെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.

അതേസമയം ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ബോകോ ഹറാമാണ് വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. നൈജീരിയയുടെ 52 ാം സ്വാതന്ത്ര്യ ദിനത്തിലാണ് വെടിവെപ്പ് നടന്നത്.

യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍.

Advertisement