ബലൂചിസ്ഥാന്‍: പശ്ചിമ പാകിസ്ഥാനില്‍ ഗണ്‍മാന്‍ ബസ് യാത്രക്കാരായ 10 പേരെ വെടിവച്ചുകൊന്നു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബലുച്ച് പ്രവശ്യയിലെ സ്വദേശികളല്ലാത്തവരെ തിരഞ്ഞു പിടിച്ചാണ് അക്രമി കൊലപ്പെടുത്തിയത്. ഇത് ബലൂച് പ്രവശ്യയില്‍ കൂടുതല്‍ വംശീയകലാപം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും പോലിസ് അറിയിച്ചു. ബലൂച് പ്രവിശ്യയില്‍ കൂടുതല്‍ പ്രതിനിധ്യം ആവശ്യപ്പെട്ട് ബലൂചുകാര്‍ സര്‍ക്കാരുമായി കാലങ്ങളായി സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇരുവിഭാഗത്തിലെയും യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനെ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ തിരഞ്ഞു പിടിച്ചു അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു. പടിഞ്ഞാറന്‍ പഞ്ചാബ് പ്രവശ്യയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പോലിസ് പറഞ്ഞു