എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ മലയാളിയുടെ സ്‌കൂളില്‍ വെടിവെയ്പ്പ്; 2 അധ്യാപകര്‍ മരിച്ചു
എഡിറ്റര്‍
Wednesday 31st May 2017 8:33pm


റിയാദ്: സൗദിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ മരിച്ചു. മുന്‍ അധ്യാപകന്‍ നടത്തിയ വെടിവെപ്പിലാണ് അപകടമുണ്ടായത്.


Also read സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു


പ്രവാസി മലയാളി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബലിന്റെ കിങ്ഡം സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. ഇറാഖ് സ്വദേശിയും മുന്‍ അധ്യാപകനുമായ അക്രമി സ്‌കൂളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച അധ്യാപകരില്‍ ഒരാള്‍ സൗദി സ്വദേശിയും മറ്റേയാള്‍ പാലസ്തീനില്‍ നിന്നുള്ള ഹെഡ്മാസ്റ്റര്‍ ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ പ്രാദേശിക ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു അക്രമം അരങ്ങേറിയത്. റംസാന്‍ പ്രമാണിച്ച് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല.


Dont miss ‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം


അടുത്തിടെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപകനാണ് വെടിയുതിര്‍ത്തത്. ഏഷ്യക്കാരനായ ഒരു സുരക്ഷാ ഗാര്‍ഡിനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് മാറി നില്‍ക്കാന്‍ സൗദി സുരക്ഷാ വിഭാഗം പൊതുജനങ്ങളോടള ആവശ്യപ്പെട്ടു.

Advertisement