Administrator
Administrator
യമനില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെപ്പ്: 10 മരണം
Administrator
Thursday 12th May 2011 5:13pm

yemenസനാ: യമനില്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ പലയിടങ്ങളിലും നടന്ന പ്രകടനത്തില്‍ പരക്കെ അക്രമം. പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ക്കുനേരെ സുരക്ഷാസൈന്യം നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും, 226 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തലസ്ഥാനമായ സനായില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രകടനം നടത്തിയ പതിനായിരക്കണക്കിനാളുകള്‍ക്ക് നേരെ സൈന്യം വെടിവയ്ക്കുകയായിരുന്നു. പാര്‍ലമെന്റ് ബില്‍ഡിംങ് തകര്‍ക്കാന്‍ ജനങ്ങള്‍ ശ്രമം നടത്തിയതാണ് വെടിവെയ്ക്കാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇവിടെ 6 വിമതര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സമാധാനമായി പ്രകടനം നടത്തിയ തങ്ങള്‍ക്കുനേരെ സൈന്യം വെടിവെപ്പുനടത്തുകയായിരുന്നെന്ന് പ്രകടനത്തില്‍ പങ്കെടുത്ത തലാല്‍ അല്‍ ഹമാദി പറഞ്ഞു.

വ്യവസായ കേന്ദ്രമായ തെയ്‌സില്‍ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Advertisement