എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടാ ആക്രമണം; നിര്‍മ്മാതാവ് സുബൈറിന്റെ തലയ്ക്ക് സാരമായ പരുക്ക്
എഡിറ്റര്‍
Tuesday 28th March 2017 11:46pm

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. നിര്‍മ്മാതാവ് സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്ക് നേരയാണ് ആക്രമണം നടന്നത്. പത്തിലധികം പേര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. എറണാകുളം ഇടശേരി ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം.


Also Read: ‘സ്ത്രീ വിഷയ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തി അവരെന്നെ കുടുക്കുകയായിരുന്നു’; മംഗളം ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് കബളിപ്പിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തക സോണിയ ജോര്‍ജ്ജ്


ഇന്ന് രാത്രി ഒമ്പതു മണിയ്ക്ക് ശേഷമാണ് സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ ഹോട്ടലിന് മുന്നില്‍ ബഹളം വെയക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരും അക്രമികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ബഹളം കേട്ട് ഇറങ്ങിന്ന ബാദുഷയെ യാതൊരു പ്രകോപനവുമില്ലാതെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇയാളുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ അവിടെ എത്തിയ സുബൈറിനെ കാര്‍ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ച് ഒരു യുവാവ് മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമ്മനത്തു നിന്നുള്ള ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

Advertisement