എഡിറ്റര്‍
എഡിറ്റര്‍
ഗൗരിലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്ക്: ഫോറന്‍സിക് റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 14th September 2017 7:54am


ബംഗളൂരു: ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ തോക്കുകളെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രാഥമിക ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

കല്‍ബുര്‍ഗിയുടേത് പോലെ 7.65എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്.

 

ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും സമീപത്ത് നിന്നും ലഭിച്ച ബുള്ളറ്റുകള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ഒരേ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പന്‍സാരെയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് തോക്കുകളില്‍ ഒന്നാണ് ധബോല്‍ക്കറെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു.


Read more: ഋതബ്രത ബാനര്‍ജിയെ സി.പി.ഐ.എം പുറത്താക്കി


 

Advertisement