എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തോക്ക് ലൈസന്‍സുകള്‍ ഉള്ളത്. കുറവ് ആലപ്പുഴയിലും.

Subscribe Us:

കൊച്ചി: കേരളത്തില്‍ തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. അപേക്ഷകരില്‍ കൂടുതലും വനിതകളാണ്. വലിയ നഗരങ്ങളിലാണ് കൂടുതലായി വനിതാ അപേക്ഷകര്‍ ഉള്ളത്.

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് തോക്കിനായി അപേക്ഷിക്കുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. എന്നാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും തോക്ക് ലൈസന്‍സ് നല്‍കാറില്ല.

വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് ലൈസന്‍സ് നല്‍കുക. അപേക്ഷകന്റെ മാനസികവും ശാരീരികവുമായ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. ജില്ലാ കളക്ടറാണ് എ.ഡി.എം മുഖേനെ ലൈസന്‍സ് നല്‍കുന്നത്.


Also Read: വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് കാര്യവാഹകുമായ വ്യക്തി


നിശ്ചിത വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക. ഇതിനു ശേഷം ലൈസന്‍സ് പുതുക്കേണ്ടതായുണ്ട്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തോക്ക് ലൈസന്‍സുകള്‍ ഉള്ളത്. കുറവ് ആലപ്പുഴയിലും. എറണാകുളത്തുള്ള ആകെ തോക്ക് ലൈസന്‍സുകളുടെ എണ്ണം 3200 ആണ്. ആലപ്പുഴയില്‍ 140 പേര്‍ക്ക് മാത്രമാണ് തോക്ക് ലൈസന്‍സുള്ളത്.

വിവിധ ജില്ലകളിലെ തോക്ക് ലൈസന്‍സുള്ള വനിതകളുടെ എണ്ണം:

എറണാകുളം – 4
കോട്ടയം – 16
ഇടുക്കി – 8
കോഴിക്കോട് – 1
കാസര്‍കോട് – 5
കണ്ണൂര്‍ – 1
പത്തനംതിട്ട – 2
തൃശൂര്‍ – 4
ആലപ്പുഴ – 1
തിരുവനന്തപുരം – 3