തൃശൂര്‍: മരോട്ടിച്ചാലിലെ പൂട്ടിക്കിടക്കുന്ന പള്ളിയുടെ മുന്നില്‍ തോക്ക് കണ്ടെത്തി. മരോട്ടിച്ചാല്‍ സെന്റ്‌ജോര്‍ജ് യോക്കോബായ പള്ളിയുടെ വാതിലിന്റെ മുന്നിലാണ് റിവോള്‍വര്‍ കണ്ടെത്തിയത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിവോള്‍വര്‍. റിവോള്‍വറില്‍ തിരയൊന്നും ഉണ്ടായിരുന്നില്ല.

ഉപയോഗശൂന്യമായ തോക്ക് പള്ളിയുടെ മുമ്പില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഒല്ലൂര്‍ എ.എസ്.ഐ വി.എ ഡേവിസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് റിവോള്‍വര്‍ പരിശോധിച്ചശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Subscribe Us: