Categories

കാശ്മീര്‍ വിഘടനവാദി നേതാവ് ഗുലാംനബി ഫായി വീട്ടുതടങ്കലില്‍

gulam-nabi-fai വാഷിംഗ്ടണ്‍: അമേരിക്കയില്‍ അറസ്റ്റിലായ കാശ്മീരി വിഘടനവാദി നേതാവ് ഗുലാം നബി ഫായി വീട്ടുതടങ്കലില്‍. കോടതി ഉത്തരവ് പ്രകാരമാണ് തടങ്കലിലാക്കിയത്. ഫായിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. കാശ്മീരില്‍ ജനിച്ച ഫായി ഇപ്പോള്‍ യു.എസ് പൗരനാണ്.

ഒരു ലക്ഷം യു.എസ് ഡോളറിന്റെ ബോണ്ടിന്മേലാണ് ഇയാളെ ജയിലില്‍ നിന്ന് മോചിപ്പിച്ച് വീട്ടുതടങ്കലിലാക്കാന്‍ കോടതി ഉത്തരവിട്ടത്. വിര്‍ജീനിയയിലെ വസതിയില്‍ ഭാര്യയുമൊത്ത് കഴിയാനാണ് കോടതി നിര്‍ദേശം. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരെ യു.എസില്‍ കാംപയിന്‍ നടത്തുന്നതിന് രൂപീകരിച്ച കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സില്‍ നേതാവാണ് ഫായി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ബി.ഐ അറസ്റ്റു ചെയ്തത്. കാശ്മീരിനെക്കുറിച്ച് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ ബോധവത്കരിക്കുകയും യു.എസ് നയത്തെ സ്വാധീനിക്കുകയുമായിരുന്നു ഫായിയുടെ ദൗത്യം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച