Categories

സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധം,രോഗം: ഗുലാംനബി ആസാദ്

gulam-nabi-azadന്യൂദല്‍ഹി: പുരുഷ സ്വവര്‍ഗരതി പ്രകൃതി വിരുദ്ധവും രോഗവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്. എം.എസ്.എം (മെന്‍ ഹാവിങ് സെക്‌സ് വിത്ത് മെന്‍ ) പ്രകൃതി വിരുദ്ധമാണ്. അത് ഇന്ത്യക്ക് ഒട്ടും നല്ലതുമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നാണ് അത് ഇന്ത്യയിലേക്ക് വന്നത്. എയ്ഡ്‌സുമായി ബന്ധപ്പെട്ട് നടന്ന മേയര്‍മാരുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംബന്ധിക്കവെ ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ സമൂഹം ഇത്തരം പ്രവണതകള്‍ക്കെതിരെ കരുതിയിരിക്കണമെന്നും നിര്‍ഭാഗ്യവശാല്‍ ഇത്തരം രോഗികളുടെ എണ്ണം കൂടി വരികയാണ്. സ്ത്രീലൈംഗികതൊഴിലാളികളെ കണ്ടെത്താനും ബോധവത്കരണം നടത്താനും എളുപ്പത്തില്‍ കഴിയുമ്പോള്‍ പുരുഷ ലൈംഗിക തൊഴിലാളികളെ തിരിച്ചറിയുക ഏറെ പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

One Response to “സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധം,രോഗം: ഗുലാംനബി ആസാദ്”

  1. Mahesh Nair

    എങ്കില്‍ പിന്നെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് homosexuality എന്ന പേരില്‍ ഒരു ലോകോത്തര നിലവാരമുള്ള ചികിത്സ കേന്ദ്രം തുടങ്ങാന്‍ മന്ത്രി പണം അനുവദിക്കണം. എന്റെ ജില്ലയില്‍ ഒരു പാട് പേര്‍ നേരിയ തോതിലെങ്കിലും ഈ രോഗം ബാധിച്ചവരാണ്. ഇവരെ ചികിത്സിക്കുകയും കുട്ടികളെ ഉപദ്രവിക്കുന്നവരെ തൂക്കിക്കൊല്ലുകയും വേണം. കാര്യങ്ങള്‍ ഭേദമായാല്‍ മനുഷ്യര്‍ക്ക്‌ ബസ്‌ സ്റ്റാന്‍ഡില്‍ ഇരുന്നൊന്നു മയങ്ങാന്‍ ആരെയും പേടിക്കണ്ടല്ലോ .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.