ജയ്പൂര്‍: അഞ്ചുശതമാനം സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗക്കാര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. ഒരുമാസത്തിനുള്ളില്‍ ഗുജ്ജര്‍ വിഭാഗക്കാര്‍ക്ക് ജോലിയിലും മറ്റ് അവസരങ്ങളിലും സംവരണം നടപ്പാക്കണമെന്ന് കാണിച്ച് പ്രക്ഷോഭകാരികള്‍ സംസ്ഥാനസര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

പ്രക്ഷോഭകാരികള്‍ സംസ്ഥാനത്തെ പ്രമുഖ ദേശീയപാതകളും റെയില്‍വേട്രാക്കുകളും അഗ്നിക്കിരയാക്കി. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

അഞ്ചുശതമാനം സംവരണം വേണമെന്ന ഗുജ്ജറുകളുടെ ആവശ്യം ജയ്പൂര്‍ കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഗുജ്ജറുകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.