muringoor case ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുവമായി ബന്ധപ്പെട്ട് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരായ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് പോലീസ് സമന്‍സ് അയച്ചതിനെ തുടര്‍ന്ന് ടീസ്ത സെതല്‍വാദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

കേസില്‍ ടീസ്ത സെതല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ അവരത് ദുരുപയോഗം ചെയ്യുമെന്നും സംഭവത്തിന്റെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷയെ എതിര്‍ത്തത്. ഗോധ്ര സംഭവത്തില്‍ ഇരയായവരുടെ പേരില്‍ കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

Subscribe Us: