എഡിറ്റര്‍
എഡിറ്റര്‍
യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കും അമിത് ഷാക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഗുജറാത്ത് പോലീസ് വിസമ്മതിക്കുന്നു
എഡിറ്റര്‍
Monday 6th January 2014 5:32pm

modiamitsha

ന്യൂദല്‍ഹി: യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍് ഗുജറാത്ത് മുഖ്യമന്ത്രി ##നരേന്ദ്ര മോഡിക്കും വിശ്വസ്ത അനുയായി അമിതാഷാക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഹമ്മദാബാദ് പോലീസ് വിസമ്മതിച്ചു.

സസ്‌പെന്റ് ചെയ്യപ്പെട്ട ഐ.എ.എസ് ഓഫീസര്‍ പ്രദീപ് ശര്‍മ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചത്. എന്നാല്‍ പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശര്‍മ അറിയിച്ചു.

മോഡി നിയമവിരുദ്ധമായി ഒരു യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശര്‍മ നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

‘സാഹെബി’ന്റെ നിര്‍ദേശപ്രകാരമാണ് യുവതിയെ നിരീക്ഷിക്കുന്നതെന്ന് ഷാ പറയുന്നതായി ഓഡിയോ ടേപ്പില്‍ പറയുന്നുണ്ട്.

എന്നാല്‍ ടേപ്പില്‍ പറയുന്ന സാഹെബും യുവതിയും തമ്മിലുള്ള ബന്ധം തനിക്ക് അറിയാമെന്ന് ശര്‍മ പറഞ്ഞു.

അതേസമയം യുവതിയെ അന്യായമായി നിരീക്ഷിച്ചെന്ന ആരോപണത്തില്‍ സംസ്ഥാനം പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement