എഡിറ്റര്‍
എഡിറ്റര്‍
ജിഗ്നേഷ് മേവാനി നയിക്കുന്ന റാലിയ്ക്ക് ഗുജറാത്ത് പൊലീസ് അനുമതി നല്‍കിയില്ല; പിന്നില്‍ ബി.ജെ.പിയുടെ ദളിത് വിരുദ്ധ മനോഭാവമെന്ന് ജിഗ്നേഷ്
എഡിറ്റര്‍
Sunday 9th July 2017 5:20pm

അഹമ്മദാബാദ്: ജിഗ്‌നേഷ് മേവാനി നയിക്കുന്ന രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് സംഘടനയ്ക്ക് മാര്‍ച്ച് നടത്താനുള്ള അനുമതി നിഷേധിച്ച് വീണ്ടും ഗുജറാത്ത് പൊലീസ്. മാര്‍ച്ച് സംഘടിപ്പിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് മൂന്ന് പ്രാവശ്യം ഗുജറാത്ത് പൊലീസിനെ സമീപിച്ചെങ്കിലും മൂന്ന് പ്രാവശ്യവും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ജൂലൈ 12ന് ആരംഭിച്ച് 18ന് അവസാനിക്കുന്ന ‘ആസാദി കൂച്ച്’ എന്ന പേരിട്ട ഫ്രീഡം മാര്‍ച്ചിനാണ് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചാണ് അനുമതി തേടി പൊലീസിനെ സമീപിച്ചത്. ജെ.എന്‍.യു നേതാവ് കനയ്യ കുമാര്‍, പട്ടേല്‍ നേതാക്കളായ വരുണ്‍ പട്ടേല്‍ രേഷ്മ പട്ടേല്‍, മുസ്‌ലിം നേതാക്കള്‍ എന്നിവരുടെ പിന്തുണയോടെയാണ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.


Also Read:  നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ മാലിന്യം പിടിച്ചെടുത്ത് കമ്പനിക്ക് മുന്‍പില്‍ തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍


ദളിത്, മുസ്‌ലിം, പട്ടേല്‍ വിഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണ സംഘപരിവാറിനെയും ബിജെപിയെയും അസ്വസ്ഥതപ്പെടുത്തുകയാണെന്നും ഇത് ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണ് കാണിക്കുന്നതെന്നുമായിരുന്നു സംഭവത്തില്‍ ജിഗ്നേഷിന്റെ പ്രതികരണം.

അതേസമയം, പശുവിനെ കശാപ്പ് ചെയ്തു എന്ന്് ആരോപിച്ച് ദളിത ബാലന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ വാര്‍ഷികമായതിനാലാണ് അനുമതി നിഷേധിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊലീസ് അനുമതി നല്‍കിയില്ലെന്ന കാരണത്താല്‍ ഗാന്ധിനഗറിലെ ഗാന്ധി ആശ്രമിലേക്ക് കാല്‍നട ജാഥ നടത്തിയ മുതിര്‍ന്ന കര്‍ഷക നേതാക്കളെ പൊലീസ് നേരത്തെ തടഞ്ഞിരുന്നു.

Advertisement