വഡോദര: ഗുജറാത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുവിനെ. റാബ്‌റി സമുദായം സംഘടിപ്പിച്ച ടൂര്‍ണമെന്റിലാണ് വിജയികള്‍ക്ക് ട്രോഫിക്ക് പകരം പശുവിനെ നല്‍കിയത്. ഗ്രൗണ്ടില്‍ പശുവുമായി നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.


Also read ‘കുതിക്കുന്ന ഭാരതം’; മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആശുപത്രി വാഹനം നിഷേധിച്ചു; 60 കാരന്‍ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍


കന്നുകാലികള്‍ക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് റാബ്റി. ടൂര്‍ണമെന്റിലൂടെ പശുവിക്കെുറിച്ച് നല്ല സന്ദേശം നല്‍കാന്‍ സാധ്യമാകുമെന്നാണ് വിശ്വാസമെന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞ തവണ ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമായി പശുക്കളെ നല്‍കിയിരുന്നു.


Dont miss എം.ടി-മോഹന്‍ലാല്‍ ചിത്രം ‘രണ്ടാമൂഴ’ത്തിന് പിന്തുണയുമായി മോദി; ‘ഇന്ത്യയുടെ അഭിമാന ചിത്രത്തിനായി കാത്തിരിക്കുന്നെന്ന് മോദി’


പശുവിനെ സമ്മാനമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങളും ചര്‍ച്ചകളും ചൂട് പിടിക്കവേയാണ് പശുവിനെ സമ്മാനമായി നല്‍കിയ വാര്‍ത്ത പുറത്ത് വരുന്നത്.