എഡിറ്റര്‍
എഡിറ്റര്‍
സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എഡിറ്റര്‍
Thursday 28th November 2013 8:00am

supreme-court-new

ന്യൂദല്‍ഹി: സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുസ്‌ലിം സമുദായത്തെക്കുറിച്ച് മാത്രം പരിശോധിച്ച് പഠിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ വാദം.

മറ്റ് ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ച് പഠിക്കാതെയുളള റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണ്. റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു.

ദല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് രജേന്ദര്‍ സച്ചാറിന്റെ അധ്യക്ഷതയില്‍ ഇന്ത്യയിലെ മുസ്‌ലീം സമുദായത്തിന്റെ ാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് തയ്യാറാക്കിയതാണ് സച്ചാര്‍ റിപ്പോര്‍ട്ട്.

2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് സമിതി പഠനം നടത്തിയത്. 2006 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുസ്‌ലീങ്ങള്‍ ഉള്‍പ്പെടെ അഞ്ച് മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Advertisement