എഡിറ്റര്‍
എഡിറ്റര്‍
ഗോമൂത്രത്തിനും ഗോ ഉല്‍പ്പന്നങ്ങള്‍ക്കുമായി സ്റ്റാര്‍ട്ട് അപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 11th April 2017 4:59pm

 

ഗാന്ധിനഗര്‍: മനുഷ്യര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ പശു സംരക്ഷണവും പരിപാലനവും കഴിഞ്ഞ ശേഷമേയുള്ളുവെന്ന് ബിജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളും നിരവധി തവണ തെളിയിച്ച് കഴിഞ്ഞ കാര്യമാണ്. ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഗുജറാത്തിന്റെ കാര്യവും. ഗോവധത്തിന് കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കും കുറിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.


Also read പൊലീസ് സേനയില്‍ ആര്‍.എസ്.എസിന്റെ സ്വാധീനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്; പക്ഷേ അതൊന്നും ഇവിടെ നടക്കില്ല: പിണറായി 


പശുവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഗുജറാത്തിലെ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്.

പാല്‍, നെയ്യ്, ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ പശു വളര്‍ത്തലിലൂടെ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ക്കാണ് സഹായം ലഭ്യമാവുക. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും വിപണിയിലെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്നും ഇതുവരെ പശുക്കളില്‍നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും ‘ഗോ സേവാ ആയോഗി’ന്റെ ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു. ആയിരക്കണക്കിന് പേര്‍ക്ക് ഇതിലൂടെ ജോലി നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നഗരപ്രദേശങ്ങളിലടക്കം പശു ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായും കടകളിലൂടെയും വില്‍പന നടത്താനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പശുപരിപാലനത്തിനായി സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കാണ്ടുള്ള പദ്ധതിയാകും നടപ്പിലാക്കുക.

Advertisement