Categories

ഗുജറാത്ത് കലാപം: മോഡിക്ക് ക്ലീന്‍ ചിറ്റ്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. ഗുജറാത്ത് കലാപം നടത്താന്‍ മോഡി മനഃപൂര്‍വം അനുവദിച്ചുവെന്നതിന് തെളിവുകളില്ലെന്നാണ് എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടിലുള്ളതെന്ന് എസ്.എ.ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കലാപത്തില്‍ മോഡിക്ക് നേരിട്ട് പങ്കുള്ളതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. 2009 ഏപ്രില്‍ മാസത്തിലാണ് സുപ്രീംകോടതി എസ്.ഐ.ടിയെ മോഡിക്കെതിരെയുള്ള കേസ് അന്വേഷിക്കാന്‍ നിയോഗിച്ചത്. കോടതി നല്‍കിയ അധികാരമുപയോഗിച്ച് അന്വേഷണ സംഘം മോഡിയെ ചോദ്യം ചെയ്തിരുന്നു.

2002 ഫെബ്രുവരി 28 ന് ഗുജറാത്തിലെ ഗുല്‍ബര്‍ഗ ഹൌസിംഗ് സൊസൈറ്റിയില്‍ നടന്ന ആക്രമണത്തില്‍ കോണ്‍ഗ്രസ് എം.പി ഇസ്ഹാന്‍ ജാഫ്രി അടക്കം 69 പേര്‍ കൊല്ലപ്പെട്ട കേസാണ് എസ്.ഐ.ടി അന്വേഷിച്ചത്. കൊല്ലപ്പെട്ട ഇസ്ഹാന്റെ ഭാര്യ സക്കിയ ജാഫ്രിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ഗുല്‍ബര്‍ഗയില്‍ നടന്ന കലാപം തടയുന്നതിന് അനായാസം കഴിയുമെന്നിരിക്കെ, മോഡിയും മന്ത്രിമാരും അതിനായി ഒന്നും ചെയ്തില്ല എന്നും കുറ്റകരമായ മൌനം പാലിക്കുകയായിരുന്നു എന്നും ആയിരുന്നു സക്കിയയുടെ ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.