ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് എസ്.ഐ.ടി. പ്രത്യക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്.ഐ.ടി അന്വേഷണം നടത്തിയത്. ഗോധ്ര കലാപ സമയത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മോഡി ലാഘവത്തോടെയാണ് പെരുമാറിയതെന്നും 600 പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മോഡിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ നാളുകളില്‍ വിവേചനപരമായാണ് മോഡി പ്രവര്‍ത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തെഹല്‍ക്ക, ഹെഡ്‌ലൈന്‍ ടുഡേ എന്നീ മാധ്യമങ്ങളിലൂടെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്. മതവികാരം ഇളക്കിവിടുന്ന തരത്തില്‍ ചില പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയാന്‍ മോഡിക്കായില്ല. സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷം നിലനില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റായ വിവരം നല്‍കി 2002 ആഗസ്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് അനുമതി നേടിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

മുസ്്്‌ലിംകള്‍ക്കെതിരേ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്നതിനെ വിലകുറച്ചു കാണിച്ചു. ഏതൊരു പ്രവര്‍ത്തിക്കും അതിനു തുല്യമായ പ്രതികരണമുണ്ടാവുമെന്നാണ് മോഡി ആക്രമണങ്ങളെ ന്യായികരിച്ചത്.

മുന്‍ സി.ബി.ഐ ഡയരക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജസ്റ്റിസ് അരിജിത്ത് പസായത്ത് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി ഈ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാറിന് നല്‍കിയിരുന്നു.csa