എഡിറ്റര്‍
എഡിറ്റര്‍
മോദി സന്ദര്‍ശനം നടത്തുന്നത് കൊണ്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന്: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശി
എഡിറ്റര്‍
Friday 13th October 2017 10:45am

ന്യൂദല്‍ഹി: അടുത്തയാഴ്ച മോദി ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്നത് കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാത്തതെന്ന് സംശയിക്കുന്നതായി മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശി.

ഹിമാചലിലെയും ഗുജറാത്തിലെയും സര്‍ക്കാരുകളുടെ കാലാവധി ഒരേ സമയത്താണ് അവസാനിക്കുക. പിന്നെ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് പ്രഖ്യാപിക്കാത്തതെന്നും ഇതിന് കമ്മീഷന്‍ വിശദീകരണംനല്‍കണെമന്നും എസ്.വൈ ഖുറൈശി പറഞ്ഞു.


Read more:   പ്രണയിച്ചയാളെ വേണ്ട എന്നുപറയും വരെ കമ്പിയും വടിയും കൊണ്ട് മര്‍ദ്ദിച്ചു; അമൃത ആശുപത്രിയില്‍ എത്തിച്ച് ഭ്രാന്താണെന്ന രേഖയുണ്ടാക്കി; യോഗ സെന്ററിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി


2018 ജനുവരി വരെയാണ് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് അസംബ്ലിയുടെ കാലാവധി. നവംബര്‍ 9ന് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗാന്ധിനഗറിലെ ഭാട്ട് ഗ്രാമത്തില്‍ മോദി അടുത്തയാഴ്ച തെരഞ്ഞടുപ്പ് റാലി നടത്തുന്നുണ്ട്. ഇത് നടത്തുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി നീട്ടുകയാണെന്നാണ് ആരോപണം.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് മോദിക്ക് റാലി നടത്താന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് നീക്കമെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് 16 ന് മോദി ഗുജറാത്തിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സര്‍ജേവാല പറഞ്ഞിരുന്നു.

Advertisement