Categories

ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയെ ചുട്ടുകൊന്നു: ഡോക്ടര്‍

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയെ ചുട്ടുകൊല്ലുകായിരുന്നുവെന്ന് പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറുടെ സത്യവാങ്ങ് മൂലം. അഹമ്മദാബാദിലെ പ്രത്യേക കോടതി മുഖേനയാണ് കലാപത്തില്‍ കൊല്ലപ്പെട്ട കൗസര്‍ഭാനുവിനെ പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍ ജയന്‍ കലേരിയ സത്യവാങ്ങ് മൂലം മൊഴി നല്‍കിയത്. ഗര്‍ഭിണിയെ വയര്‍തുരന്ന് ഭ്രൂണം പുറത്തെടുത്ത് തീയിലെറിയുകയും പിന്നീട് സ്്ത്രീയെയും തീയിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തലിനെ ശരിവച്ചുകൊണ്ടാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. കൗസര്‍ഭാനുവിന്റെ കത്തിക്കരിഞ്ഞ ശവ ശരീരമാണ് ഡോക്ടര്‍ പോസ്റ്റുമാര്‍ട്ടം ചെയ്തത്.

ഞായറാഴ്ച സുപ്രീം കോടതിയുടെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പില്‍ നരേന്ദ്രമോഡി ഹാജരാകാനിരിക്കെയാണ് ഡോക്ടര്‍ ജയന്‍ കലേരിയയുടെ സത്യവാങ്ങ് മൂലം വന്നിരിക്കുന്നത്.

ഏതാണ്ട് ഒറു വര്‍ഷം മുമ്പ് മാധ്യമങ്ങളിലൂടെയാണ് ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ നരേന്ദ്രമോഡിയുള്‍പ്പെടെയുള്ള പ്രമുഖരുടെ ഗൂഡാലോചനയെക്കുറിച്ച് പുറത്ത് വരുന്നത്. തുടര്‍ന്ന് സുപ്രീം കോടതി ഇടപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ സംഭവത്തെക്കുറിച്ച് അന്വേഷനിക്കാനായി നിയോഗിക്കുകയായിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിറ ജാഫ്രിയുടെ പരാതിപ്രകാരമാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഗോധ്ര സംഭവത്തിന് ശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ അടക്കം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് കൊടുത്തതിനെതിരെ ബി ജെ പി എം എല്‍ എ നല്‍കിയ ഹരജി കോടതി പരിഗണിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.