എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലില്‍ വാതുവെപ്പ് വിവാദം വീണ്ടും തല പൊക്കുന്നു; ഡല്‍ഹി-ഗുജറാത്ത് മത്സരശേഷം ടീമംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നും മൂന്ന് പേര്‍ അറസ്റ്റില്‍; അന്വേഷണം താരങ്ങളിലേക്കും
എഡിറ്റര്‍
Friday 12th May 2017 11:22am

കാണ്‍പുര്‍: ഐ.പി.എല്‍ മത്സരങ്ങളുടെ സത്യസന്ധത ചോദ്യം ചെയ്യുന്ന പുതിയ കഥകള്‍ പുറത്ത് വരുന്നു. ഗുജറാത്ത് ലയണ്‍സും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സുമായുള്ള മത്സരത്തിന് ശേഷം ടീമംഗങ്ങള്‍ താമസിച്ചിരുന്ന ലാന്റ് മാര്‍ക്ക ഹോട്ടലില്‍ നിന്ന് രണ്ട് വാതു വെപ്പുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

11 ാം തിയ്യതിയാണ് ഗ്രീന്‍ പാര്‍ക്ക് സ്‌റ്റേഡിയത്തിനടുത്തുള്ള ഏക ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മഹാരാഷ്ട്രക്കാരനായ നയന്‍ ഷാ, കാണ്‍പുര്‍ സ്വദേശി വികാസ് കുമാര്‍ എന്നിവരെ കാണ്‍പുര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹരി അറസ്റ്റ് ചെയ്തത്.സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടെന്നും അയാളാണ് പിച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതെന്നും പോലീസ് പറഞ്ഞു. ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം സബ് കോണ്ടാകടറായ രമേഷ് ആണ് മൂന്നാമന്‍.


Also Read: വിധിയെ വെല്ലുവിളിച്ച് ആ രണ്ടു വിരലുകളില്‍ ഗുപ്റ്റില്‍ പറന്നുയര്‍ന്നു; നിലം തൊട്ടത് പഞ്ചാബിന്റെ വിജയമുറപ്പിച്ച വിക്കറ്റുമായി, കാണാം ഗുപ്റ്റിലിന്റെ വാക്കുകളിലൊതുങ്ങാത്ത ക്യാച്ച് 


പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി വാതുവെക്കുന്ന ഇവര്‍ എങ്ങനെയാണ് ഹോട്ടലില്‍ റൂമെടുത്തതെന്നും മറ്റും അന്വേഷിച്ച വരികയാണ്. ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. ഐ.പി.എല്‍ ആന്റി കറപ്ഷന്‍ ആന്റ് സെക്യുരിറ്റി യുണിറ്റ് പറഞ്ഞു.

പിച്ച് ഈര്‍പ്പമുള്ളതാക്കി റണ് നിരക്ക് കുറക്കാന്‍ ശ്രമിച്ചതായും സംശയങ്ങളുണ്ട്. പിച്ചിന്റെ മൊബൈല്‍ ചിത്രങ്ങളും 4.90 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.

വാതുവയ്പ്പുകാരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഗുജറാത്ത് ലയണ്‍സ് താരങ്ങളെ പൊലീസ് ചെയ്യുമെന്ന് സൂചനയുണ്ട്. 2013ല്‍ ഐ.പി.എല്ലിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തെ ഓര്‍മിപ്പിക്കുന്നതാണ് നിലവിലെ സംഭവങ്ങള്‍.


Don’t Miss: ‘പരിമിതികള്‍ പറഞ്ഞ് ഓടിയൊളിക്കുന്നവര്‍ ഇതൊന്ന് വായിക്കണം’; നമുക്ക് കാണാനാവാത്ത ലോകങ്ങള്‍ ‘കാണുന്ന’ അഫ്‌സല്‍ കശ്മീരും ദല്‍ഹിയും നോര്‍ത്ത് ഈസ്റ്റും കടന്ന് യാത്ര തുടരുകയാണ്


2013ലെ വാതുവെപ്പ് വിവാദത്തില്‍ ബി.സി.സി.ഐ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ധു ധാരാസിങ്, വാതുവെപ്പുകാരുമായി ബന്ധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മലയാളി താരമുള്‍പ്പടെയുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ശ്രീശാുന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കിയിട്ടില്ല.

Advertisement