അഹമ്മദാബാദ്: റിമാന്‍ഡില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗുജറാത്ത് ഐ.പി.എസ് അസോസിയേഷന്‍ പ്രമേയം പാസാക്കി.

ഐ.പി.എസ് ഓഫീസര്‍മാരായ അതുല്‍ കര്‍വാള്‍, വി.എം.പര്‍ഘി എന്നിവര്‍ ഭട്ടിനെ അനുകൂലിച്ചുകൊണ്ട് പ്രമേയം പാസാക്കിയ വിവരവും സത്യത്തിന് വേണ്ടിയുള്ള ഭട്ടിന്റെ യുദ്ധത്തില്‍ തങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും വീട്ടില്‍ വന്ന് പറഞ്ഞതായി ഭട്ടിന്റെ ഭാര്യ ശ്വേത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Subscribe Us:

സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഭട്ടിന് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. റിമാന്‍ഡിലുള്ള ഭട്ടിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതും അഹമ്മദാബാദ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.

മോഡിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30നാണ് സഞ്ജീവ് ഭട്ട് അറസ്റ്റിലായത്.