അഹമദാബാദ്: ഗുജറാത്ത് സര്‍ക്കാറിനും നരേന്ദ്ര മോഡിക്കും വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഗുജറാത്ത് സര്‍ക്കാറിന്റെ നിസ്സംഗതയും അവഗണനയുമാണ് സംസ്ഥാനം മുഴുവന്‍ 2002ലെ ഗോധ്രാനന്തര ഗുജ്‌റാത്ത് കലാപം പടരാന്‍ കാരണമായതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്‌കള്‍ ഭട്ടാചാര്യയും ജസ്റ്റിസ് ജെ.ബി പര്‍ദിവാലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

ഗുജറാത്ത് ഇസ്‌ലാമി റിലീഫ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ കോടതി കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. കലാപത്തില്‍ മത സ്ഥാപനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചു. 600 ഓളം മത സ്ഥാപനങ്ങള്‍ പുതുക്കി പണിയാനുള്ള ഫണ്ട് നല്‍കാന്‍ സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കുന്നത് നിരീക്ഷിക്കാന്‍ 26 അംഗ ജുഡീഷ്യല്‍ സമിതിക്കും രൂപം നല്‍കി. വിവിധ ജില്ലാ ജഡ്ജിമാരുടെ ചുമതലയില്‍ സമിതി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മത സ്ഥാപനങ്ങള്‍ക്ക് നഷ്ട പരിഹാര തുക അനുവദിക്കുന്നത് ഭരണഘടനയുടെ 27ാം വകുപ്പിന്റെ ലംഘനമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

Malayalam News

Kerala News in English